മൊഴി നല്‍കാന്‍ ആരേയും നിര്‍ബന്ധിക്കരുത്; ഹേമാകമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരവുമായി ഹൈക്കോടതി

മലയാളി സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധമുട്ടുകള്‍ പരിശോധിച്ച ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ മൊഴി നല്‍കാന്‍ ആരേയും നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയ ആരേയും അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുത്. താല്‍പ്പര്യമുള്ളവരുടെ മൊഴി മാത്രം രേഖപ്പെടുത്തി അന്വേഷണം മതിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അന്വേഷണസംഘത്തിന്റെ നോട്ടീസ് ലഭിച്ചവര്‍ക്ക് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കാം. മൊഴി നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ബന്ധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 36- ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലെ അന്വേഷണത്തെ മുഴുവന്‍ ബാധിക്കുന്ന ഉത്തരവാണ് ഹോക്കടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top