യുവ നടിക്കെതിരെ വിമാനത്തില്‍ അതിക്രമം; മദ്യലഹരിയില്‍ സഹയാത്രികന്‍ മോശമായി പെരുമാറി; പോലീസില്‍ പരാതി

കൊച്ചി: വിമാനത്തില്‍വെച്ച് യുവ മലയാളി നടിക്ക് നേരെ സഹയാത്രികനില്‍ നിന്നും അതിക്രമം. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന യുവാവ് നടിയുടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നാണ് മോശമായി പെരുമാറിയത്. ടേക്ക് ഓഫിന് തൊട്ട് മുന്‍പേയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ നടി നെടുമ്പാശേരി പോലീസിനു ഇ-മെയില്‍ വഴി പരാതി നല്‍കി. ഇന്സ്റ്റാഗ്രാമില്‍ തന്റെ പരാതി യുവതി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു സീറ്റില്‍ ഇരുന്ന യാത്രികന്‍ തന്‍റെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു. സൈഡ് സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാക്കി. കാബിൻ ക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എയർ ഇന്ത്യ അധികൃതരോടും യുവതി പരാതി ഉന്നയിച്ചിരുന്നു.
‘നടിയുടെ പരാതി ലഭിച്ചിട്ടുണ്ട്. മൊഴി എടുത്ത് മാത്രമേ കേസില്‍ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. പക്ഷെ അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നെടുമ്പാശ്ശേരി പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.



കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here