മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ തിളങ്ങി മലയാളം സിനിമ; പ്രജേഷ്‌സെന്‍ മികച്ച സംവിധായകന്‍

മൈസൂരൂ: മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാളം സിനിമ. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിന് പ്രജേഷ്‌സെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. രണ്ട് വ്യത്യസ്ഥരായ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് ‘ദ സീക്രട്ട് ഓഫ് വുമണ്‍’. ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീജീവിതത്തിന്റെ പരിച്ഛേദമാണ് ചിത്രമെന്നായിരുന്നു ജൂറി പരാമര്‍ശം.

മലയാളത്തിലെ നിരവധി ചിത്രങ്ങള്‍ക്ക് ചലച്ചിത്രമേളയില്‍ പല വിഭാഗങ്ങളില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഫോറിന്‍ സിനിമയ്ക്ക് റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത കോലാഹലം അര്‍ഹമായി. തോമസ്. കെ. രാജു സംവിധാനം ചെയ്ത ഓട്ടം മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. കിറുക്കന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാംപാറ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അഷിക അശോകന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ജനനം 1947 പ്രണയം തുടരുന്നു എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് സന്തോഷ് അനിമയ്ക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തുംനിന്നുള്ള ഏതാണ്ട് മുന്നൂറോളം സിനിമകള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top