സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി; ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന്‍; ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ

നടൻ സിദ്ദിഖിനെ ‘അമ്മ’ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജഗദീഷിനെയും ജയൻ ചേർത്തലയേയും ജോയിന്റ് സെക്രട്ടറിയായി ബാബുരാജിനെയും തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ മോഹൻലാൽ നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും മത്സരമുണ്ടായിരുന്നില്ല.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും ഉണ്ണി ശിവപാലുമാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ബാബുരാജിനെതിരെ അനൂപ് ചന്ദ്രനും മത്സരിച്ചു.
11 അംഗ എക്സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയിട്ടില്ല. കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയും എത്തിയിരുന്നു. വോട്ടിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here