മലയാള സിനിമകള്‍ പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല; വിഷു റിലീസുകളുടെ ബുക്കിങ് ബഹിഷ്ക്കരിച്ചു; നിര്‍മ്മാതാക്കളുമായി തര്‍ക്കം

വിഷു റിലീസിനൊരുങ്ങുന്ന മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പിവിആര്‍. ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കാരണം. ഇതേതുടര്‍ന്ന് ഇന്ത്യയിലെ പിവിആറിന്‍റെ മുഴുവന്‍ സ്ക്രീനുകളിലും മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിലപാട്. ഇന്ന് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ആവേശം, വിനീത് ശ്രീനിവാസിന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദന്‍റെ ജയ് ഗണേഷ് എന്നീ സിനിമകളുടെ ഷോകളാണ് പിവിആറില്‍ മുടങ്ങിയത്.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്‍റ് മാസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാല്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയതോടെ നിര്‍മ്മാതാക്കളുടെ തന്നെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. ഇതാണ് പിവിആറിനെ ചൊടിപ്പിച്ചത്.

ഈ സംവിധാനം പുതുതായി നിര്‍മ്മിക്കുന്ന തിയറ്ററുകളില്‍ ഉപയോഗിക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. പിവിആര്‍ ഉള്‍പ്പെടെയുള്ള മള്‍ടിപ്ലക്സ് തിയറ്ററുകള്‍ ഇന്ത്യ മുഴുവന്‍ ആശ്രയിക്കുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ്.
കൊച്ചിയിലെ ഫോറം മാളില്‍ പുതുതായി ആരംഭിച്ച പിവിആർ- ഐനോക്സില്‍ ഈ സംവിധാനം ഉപയോഗിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.

ഇരു സംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവധിക്കാലവും വിഷുവും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പിവിആര്‍ സ്വീകരിച്ച നടപടി മലയാള സിനിമയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top