ലോകമാകെ ഉടന്‍ ‘തെക്ക് വടക്ക്’; ഒക്ടോബര്‍ നാലിന് അത് സംഭവിക്കും

വിനായകനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം എട്ട് സോഷ്യൽ മീഡിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘തെക്ക് വടക്ക്’ സിനിമ ഒക്ടോബർ നാലിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്.ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. അൻജന ഫിലിപ്പ്, വി.എ.ശ്രീകുമാർ എന്നിവർ ചേർന്ന് അൻജന- വാർസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: ‘അതു ചെയ്യാൻ ഈ പഞ്ചായത്തിൽ അയാളേയുള്ളു’; ‘തെക്ക്‌ വടക്ക്’ സിനിമയുടെ ട്രെയ്‌ലറിലെ രഹസ്യം

ജയിലറിനു ശേഷം പുതിയ ഗെറ്റപ്പിലാണ് വിനായകനെത്തുന്നത്.കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത രൂപഭാവമാണ് വിനായകന്റേത്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവൻ നായരെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. അരിമിൽ ഉടമ ശങ്കുണ്ണിയെന്ന വേഷത്തിലാണ് സുരാജെത്തുന്നത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു. സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ALSO READ: ബംഗാളി നായരുടെ ചായക്കടയിൽ തമ്മിലിടഞ്ഞ് വിനായകനും സുരാജും; ‘തെക്ക് വടക്ക്’ ടീസര്‍ എത്തി

മലയാളത്തിലെ മികച്ച കഥകളും നോവലുകളും തിരഞ്ഞെടുത്ത് സിനിമയാക്കുന്ന ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ ചിത്രമാണിത്. ഇതുവരെ അഞ്ചു കഥകളാണ് ഈ പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ കഥയുടെയും സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ കണ്ടെത്തും. സി.പി.സുരേന്ദ്രന്‍, ലാസര്‍ ഷൈന്‍, വിനോയി തോമസ്, വി.ഷിനിലാല്‍, അബിന്‍ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സിനിമകള്‍. മലയാളി സംരംഭകന്‍ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

ALSO READ: കഥകളുടെ വസന്തകാലത്തേക്ക് സിനിമയെ തിരികെ കൊണ്ടുവരാൻ അൻജന ടാക്കീസ് – വാർസ് സ്റ്റുഡിയോസ്

ഫാർസ് ഫിലിം ആണ് ‘തെക്ക് വടക്ക്’ ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തോടെ ചിത്രം കേരളത്തിലും പ്രദര്‍ശനത്തിന് എത്തും. സുരേഷ് രാജൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആൻ്റണി ദാസൻ, സാം സി.എസ് തുടങ്ങിയവരാണ് ഗായകർ.

ALSO READ: മീശ’ കഥാകാരൻ എസ്.ഹരീഷിൻ്റെ പുതിയ രചന; നിർമാണം അൻജന ഫിലിപ്പ് – വി.എ.ശ്രീകുമാർ; ‘കഥയാണ് കാര്യം’ പരമ്പരയിലെ ആദ്യ സിനിമ തുടങ്ങുന്നു

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഗുരുവായൂർ അമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കളും ഉൾപ്പട്ടെ വലിയ താരനിരയാണ് ചിത്രത്തിലുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top