പൃഥ്വിരാജ് വില്ലനായി രാജമൗലി ചിത്രം; നായകന്‍ മഹേഷ് ബാബു

എല്ലാ അര്‍ത്ഥത്തിലും പാന്‍ ഇന്ത്യന്‍ താരം എന്ന് വിളിക്കാവുന്ന നടനാണ് പൃഥ്വിരാജ്. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത തെലുങ്ക് ചിത്രത്തില്‍ പൃഥ്വിരാജ് സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ വാര്‍ത്തയെ ഏറ്റെടുത്തിരിക്കുന്നത്. നായകനായല്ല, വില്ലനായാണ് രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. മുമ്പ് രാവണന്‍, നാം ശബാന, ബഡേ മിയാന്‍ ഛോട്ടേ മിയാൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പൃഥ്വിരാജ് വില്ലനായി എത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനം റിലീസ് ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാൻ, ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിരുന്നു.

അതേസമയം, മഹേഷ് ബാബു, രാജമൗലി സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം. കഥാപാത്രത്തിനായി ശരീരം മെരുക്കാനും ബോഡി ബിൽഡിങ്ങിനുമായുള്ള തയ്യാറെടുപ്പുകളും ഒപ്പം നടക്കുന്നുണ്ട്. മുടി നീട്ടിവളർത്തിയ ലുക്കിലായിരിക്കും മഹേഷ് ബാബു എത്തുക. കഴിഞ്ഞവർഷമാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. സംവിധായകൻ്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വമ്പൻ താരനിയായിരിക്കും ഈ ചിത്രത്തിനായി അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top