മലയാളി കോളജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; സ്ത്രീധന പീഡനമെന്ന് ആരോപണം; ശ്രുതിയുടെ ശബ്ദസന്ദേശം പുറത്ത്

മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതിയുടെ മരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധന പ്രശ്നത്തില്‍ തുടര്‍ച്ചയായി പീഡനം അനുഭവിക്കേണ്ടിവന്നു എന്ന ശബ്ദസന്ദേശം പുറത്തു വന്നിട്ടുണ്ട്.

ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ല. മരിച്ചാല്‍ തമിഴ്നാട് ആചാരപ്രകാരം സംസ്കാരം നടത്തരുത് വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശ്രുതിയുടെ സന്ദേശത്തില്‍ പറയുന്നത്.

ആറുമാസം മുന്‍പാണ് തമിഴ്നാട് കെഎസ്ഇബി ഉദ്യോഗസ്ഥനായ കാര്‍ത്തികുമായി ശ്രുതിയുടെ വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ബാബു തമിഴ്നാട് വൈദ്യുതി വകുപ്പില്‍ എഞ്ചിനീയര്‍ ആയിരുന്നു. കൊല്ലത്ത് നിന്നും കോയമ്പത്തൂരിലേക്ക് ഇവര്‍ പിന്നീട് താമസം മാറുകയായിരുന്നു.

വൈദ്യുതി വകുപ്പില്‍ ജീവനക്കാരനായിരുന്ന അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് കാര്‍ത്തികിന് ജോലി ലഭിച്ചത്. 10 ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവുമാണ് സ്ത്രീധനമായി നല്‍കിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഭര്‍തൃമാതാവ് ചെമ്പകവല്ലി തുടക്കം മുതല്‍ തന്നെ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top