‘മലയാളി ഫ്രം ഇന്ത്യ’ ഒടിടിയിലെത്തി; ‘ടര്‍ബോ’യും ‘തലവനും’ ഉടന്‍

നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ സോണിലിവിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഒടിടിപ്ലേ പ്രീമിയത്തിലും ചിത്രം ലഭ്യമാണ്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിനു പുറമേ, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും ചിത്രം ലഭ്യമാണ്.

നിവിന്‍ പോളിക്കു പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലെ നിവിന്‍ പോളി കഥാപാത്രത്തിന് ലഭിച്ച വന്‍ ഹൈപ്പിന്റെ ചുവടു പിടിച്ചാണ് മലയാളി ഫ്രം ഇന്ത്യ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ, ബിജു മേനോന്‍, ആസിഫലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവന്‍ എന്നീ ചിത്രങ്ങളും ഉടന്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കും. സോണിലിവിലൂടെ തന്നെയായിരിക്കും രണ്ടു ചിത്രങ്ങളും എത്തുക. ടര്‍ബോ ഓഗസ്റ്റിലും തലവന്‍ സെപ്റ്റംബറിലുമായിരിക്കും റിലീസിനെത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here