‘DNA’: അഥര്‍വയും നിമിഷ സജയനും പ്രധാനറോളുകളില്‍; അടുത്ത വര്‍ഷം ആദ്യം റിലീസ്

ഫര്‍ഹാനയ്ക്ക് ശേഷം നെല്‍സണ്‍ വെങ്കിടേശന്‍ സംവിധാനം ചെയ്യുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ ‘ഡിഎന്‍എ’യില്‍ കേന്ദ്രകഥാപാത്രങ്ങളായി അഥര്‍വയും നിമിഷ സജയനും.

ഒളിമ്പ്യ മൂവീസിന്റെ ബാനറില്‍ ജയന്തി അംബേത്കുമാര്‍ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ബാലാജി ശക്തിവേലും രമേശ്‌ തിലകും അഭിനയിക്കും. ഛായാഗ്രഹണം പാർത്ഥിബനും കലാസംവിധാനം ശിവശങ്കറുമാണ് നിര്‍വഹിക്കുന്നത്.

ചെന്നൈയിലാണ് പ്രധാന ചിത്രീകരണം. ഡിസംബറോടെ ചിത്രം പൂർത്തിയാക്കാനാണ് തീരുമാനം. അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും.

മലയാളി താരമായ നിമിഷ സജയന്റെ ആരാധകനായ നെല്‍സണ്‍ എക്കാലത്തെയും മികച്ച അഭിനേതാവിലൊരാളായാണ് അവരെ കാണുന്നത്. നിമിഷയുടെ സിനിമാജീവിതത്തില്‍ ഇത് അവിസ്മരണീയമായ ഒരു കഥാപാത്രമാകുമെന്നും നെല്‍സണ്‍ പറയുന്നു.

എ.എല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിനു പുറമെ, ‘ജിഗർതണ്ട ഡബിൾ X’, ‘ചോല’ എന്നിവയാണ് നിമിഷയുടെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങള്‍. ടൊവിനോ തോമസ് അഭിനയിക്കുന്ന ‘അദൃശ്യ ജാലകങ്ങള്‍’ എന്ന മലയാള ചിത്രത്തിലും നിമിഷ നായികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top