അറബിക്കടലില്‍ ചാടണം; ഇല്ലാത്ത യാത്രക്കാരനെ കാണണമെന്ന് ആവശ്യപ്പെട്ടും തര്‍ക്കം; എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹളമുണ്ടാക്കിയ മലയാളി യുവാവ് അറസ്റ്റില്‍
മംഗളൂരു: വിമാനത്തിനുള്ളില്‍ അനാവശ്യമായി ബഹളമുണ്ടാക്കിയ മലയാളി യുവാവ് അറസ്റ്റില്‍. മെയ് എട്ടിനുള്ള ദുബായ് – മംഗളൂരു വിമാനത്തില്‍ ജീവനക്കാരോട് മോശമായി പെരുമാറുകയും ബഹളം ഉണ്ടാക്കുകയും ചെയ്ത കണ്ണൂര്‍ സ്വദേശിയായ ബിസി മുഹമ്മദിനെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിമാന കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ബഹളം തുടങ്ങി. വിമാനത്തില്‍ യാത്ര ചെയ്യാത്ത ഒരാളെ കാണമെന്നാവശ്യപ്പെട്ടാണ് ആദ്യം ബഹളമുണ്ടാക്കിയത്. അങ്ങനെയൊരു യാത്രക്കാരനില്ലെന്ന് അറിയിച്ചിട്ടും ഇയാള്‍ തര്‍ക്കം തുടര്‍ന്നു. ജീവനക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും ഇയാള്‍ നിരന്തരം ബെല്‍ അമര്‍ത്തുകയും ചെയ്തു. ഇതോടെ മറ്റ് യാത്രക്കാര്‍ പരാതി ഉന്നയിച്ചു.
വിമാനം അറബിക്കടലിന് മുകളില്‍ എത്തിയതോടെ താഴേയ്ക്ക് ചാടണമെന്ന ആവശ്യവുമായി യുവാവ് വീണ്ടും രംഗത്തെത്തി. ഒരു ലൈഫ് ജാക്കറ്റ് കൈയിലെടുത്ത് ജീവനക്കാരന് നല്‍കിയതിനുശേഷം വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്നും ആവശ്യപ്പെട്ടു. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെയാണ് വിമാനകമ്പനി പൊലീസിനെ വിവരം അറിയിച്ചത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here