ഇസ്രയേലിലേക്ക് കടക്കുമ്പോൾ മലയാളി വെടിയേറ്റ് മരിച്ചു… മൃതദേഹം പോലും കാണാനാകാതെ കുടുംബം തിരുവനന്തപുരത്ത്

വിസിറ്റ് വീസയിൽ ജോർദാനിൽ ജോലി തേടിപ്പോയ തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേരയാണ് കൊല്ലപ്പെട്ടത്. മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള ഇന്ത്യന്‍ എംബസിയുടെ ഇ-മെയില്‍ സന്ദേശം ഗബ്രിയേലിന്റെ ലഭിച്ചു. ഇതുപ്രകാരം കഴിഞ്ഞമാസം പത്തിനാണ് ഗബ്രിയേല്‍ വെടിയേറ്റ് മരിച്ചത്.

ജോര്‍ദാന്‍- ഇസ്രയേല്‍ അതിര്‍ത്തി കടക്കാൻ ശ്രമിക്കുമ്പോൾ ജോര്‍ദാന്‍ സൈന്യമാണ് വെടിവച്ചത്. ഒപ്പമുണ്ടായിരുന്നു അയല്‍വാസി കൂടിയായ എഡിസനും വെടിയേറ്റിരുന്നു. പരിക്കുകളോടെ എഡിസന്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇങ്ങനെയാണ് ഗബ്രിയേലിൻ്റെ കുടുംബം ആദ്യം മരണവിവരം അറിയുന്നത്.

തലയ്ക്ക് വെടിയേറ്റതിനാൽ ഗബ്രിയേല്‍ തല്‍ക്ഷണം മരിച്ചു. കാലിന് പരിക്കേറ്റ എഡിസനെ ജോര്‍ദാന്‍ സൈന്യം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പരിക്ക് ഭേദമായപ്പോൾ ഇന്ത്യയിലേക്ക് മടക്കി അയക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഇസ്രയേല്‍ സൈന്യം പിടികൂടിയെന്നാണ് വിവരം.

മൂന്ന് മാസത്തെ വിസിറ്റ് വീസയില്‍ ജോര്‍ദാനില്‍ എത്തിയതായിരുന്നു ഇവർ. പിന്നീടൊരു ഏജന്റ് വഴി ഇസ്രയേലിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനടിയിൽ തടഞ്ഞ ജോര്‍ദാന്‍ സൈന്യത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ സൈനികർ വെടിയുതിര്‍ക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top