ഡി.എൻ.ബി അഖിലേന്ത്യാ പരീക്ഷയിൽ കേരളത്തിന് അഭിമാന നേട്ടം; ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്‌ണൻ
ഡൽഹി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിക്ക് അഖിലേന്ത്യാ ഡി.എൻ.ബി പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിലാണ് നെഫ്രോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. രഞ്ജിനി രാധാകൃഷ്ണന് മെഡൽ ലഭിച്ചത്. നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും ഡി.എന്‍.ബി. നെഫ്രോളജി റെസിഡന്റുമാരുമാണ് ഈ ദേശീയതല പരീക്ഷയില്‍ പങ്കെടുക്കുന്നത്. ഡോ. എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ എറണാകുളം കൂത്താട്ടുകുളം സ്വദേശി രഞ്ജിനിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നാണ് രഞ്ജിനി ജനറല്‍ മെഡിസിനില്‍ എം.ഡി. കരസ്ഥമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു തന്നെ നെഫ്രോളജി വിഭാഗത്തില്‍ ഡി.എമ്മും നേടി. നെഫ്രോളജി രംഗത്ത് കൂടുതല്‍ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും ഡി.എൻ.ബി ബിരുദത്തിലൂടെ സാധിക്കും. മേയ് 10ന് ഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി സ്വര്‍ണമെഡല്‍ സമ്മാനിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here