ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; 37കാരനായ പ്രതി പിടിയിൽ

ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം. രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മ ചെറിയാൻ എന്ന നഴ്സിനെയാണ് റൗമോൺ ഹക്ക് (37) എന്നയാൾ കുത്തി പരുക്കേല്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തായി ബ്രിട്ടീഷ് പത്രമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട് –

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആശുപത്രി ജീവനക്കാരിയായ അച്ചാമ്മയെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തി പരുക്കേല്പിച്ചത്. നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ജീവാപായം ഉണ്ടാക്കും വിധത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് ഭാഷ്യം. പ്രതിയെ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 18വരെ റിമാൻ്റ് ചെയ്തു.

വളരെ ആത്മാർത്ഥതയോടും ഊർജ്ജസ്വലമായും ജോലി ചെയ്യുന്ന വ്യക്തിയാണ് അച്ചാമ്മ എന്നാണ് റോയൽ ഓൾഡ് ഹാം ഹോസ്പിറ്റലിലെ ജീവനക്കാരിയെ ഉദ്ധരിച്ചു കൊണ്ട് ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നത്. നഴ്സിന് നേരെയുണ്ടായ ആക്രമത്തിൽ ജീവനക്കാരുടെ സംഘടന നടുക്കം രേഖപ്പെടുത്തി.

മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയാണ് അച്ചാമ്മ ചെറിയാൻ. കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top