ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ അതീവ സുരക്ഷാ മുറിയില്‍ മലയാളി നഴ്സിന്‍റെ മൃതദേഹം; സമീപത്ത് പണം വലിച്ചെറിഞ്ഞ നിലയില്‍

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാമേഖലയില്‍ മലയാളി നഴ്സ് ജീവനൊടുക്കിയ നിലയില്‍. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി രേഷ്മയാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

റെയില്‍വേ ജീവനക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പടിയില്‍ ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം ചിതറിക്കിടക്കുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രേഷ്മ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രില്‍ 24നാണ് രേഷ്മ വീടുവിട്ട് ഇറങ്ങിയത്. ഏപ്രില്‍ 25ന് യുവതി സ്റ്റേഷനിലെ സുരക്ഷാ മുറിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.രേഷ്മയുടെ മൃതദേഹത്തിന് സമീപത്ത് തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ആണ് ആളെ തിരിച്ചറിയാന്‍ വൈകിയത്.

എന്നാല്‍ അതീവ സുരക്ഷാ മേഖലയിലേക്ക് എങ്ങനെ രേഷ്മ കടന്നെന്ന വിശദീകരണം നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്തതെങ്കില്‍ രേഷ്മയെക്കാള്‍ ഉയരം കുറഞ്ഞ കട്ടിലില്‍ എങ്ങനെ തൂങ്ങി മരിച്ചെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top