ചിക്കാഗോയിൽ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ചിക്കാഗോ: ഭര്‍ത്താവിന്റെ വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന ഗര്‍ഭിണിയായ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇതോടകം യുവതിയ്ക്ക് രണ്ട് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഏറ്റുമാനൂര്‍ അഴകുളം സ്വദേശി അമല്‍ റെജി കുടുംബവഴക്കിനെ തുടർന്ന് ഭാര്യയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വച്ച് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റത്. ആരോഗ്യ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ബന്ധുകള്‍ക്ക് ആദ്യം ലഭിച്ച വിവരം.
അമല്‍ റെജിയെ ചിക്കാഗോ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര. മീരയും ഇരട്ട സഹോദരി മീനുവും ചിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here