ചെന്നൈയിലേക്ക് ഓട്ടം പോയ മലയാളി ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍
തിരുവനന്തപുരത്തെ ടാക്സി ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്ത് നിന്നും ചെന്നൈ വിമാനത്താവളത്തിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവര്‍ ഒരുവാതിൽക്കോട്ട സ്വദേശി രാധാകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടത്. കാറിനുള്ളിലാണ് മൃതദേഹം കണ്ടത്.
ഓസ്‌ട്രേലിയൻ സ്വദേശികളെ ചെന്നൈ വിമാനത്താവളത്തിൽ കൊണ്ടുവിടാനാണ് രാധാകൃഷ്ണന്‍ യാത്ര പോയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിവരം അറിയാതെ ഭാര്യ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാറില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്ന് പേട്ട പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ട്രാവന്‍ ഏജന്‍സി വഴിയാണ് ഓട്ടം പോയത്. യാത്രക്കാരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടിരുന്നു. ക്ഷീണം കാരണം അടുത്ത ദിവസമേ എത്തുകയുള്ളൂ എന്ന് വീട്ടില്‍ പറഞ്ഞിരുന്നു. മദ്യപാനം നിര്‍ത്തിയിരുന്ന ആളാണ്. കാറില്‍ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും അതിനുശേഷം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നും പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here