മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ; ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നു
May 25, 2024 3:38 PM

ഫുജൈറ: തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. രണ്ടു പെണ്‍കുട്ടികളുണ്ട്.
മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യംചെയ്യുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here