ബെംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍
August 27, 2023 6:46 PM

ബംഗളൂരു: നഗരത്തിൽ മലയാളി യുവതിയെ ആൺ സുഹൃത്ത് തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം കോവളം സ്വദേശിനി ദേവു സുനിൽ ആണ് (24) കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി വൈഷ്ണവിനെ ബംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു ബേഗൂരിന് സമീപം ന്യൂ മൈക്കോ ഔട്ടിലാണ് ദാരുണ കൊലപാതകം നടന്നത്. പ്രഷർ കുക്കർ ഉപയോഗിച്ച് ദേവുവിനെ വൈഷ്ണവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ദേവുവും വൈഷ്ണവും മൂന്ന് വർഷമായി ഒരുമിച്ചായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here