കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ സംസ്കാരം ഇന്ന്; മൃതദേഹം വീട്ടില്‍ എത്തിച്ചത് 18 ദിവസത്തിന് ശേഷം; ഡല്‍ഹില്‍ ഇറങ്ങി മുങ്ങിയ ഭര്‍ത്താവിനായി തിരച്ചില്‍

ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. കൊലപാതകത്തിന് ശേഷം ഡല്‍ഹിയില്‍ ഇറങ്ങി മുങ്ങിയ ഭർത്താവ് ലാൽ കെ.പൗലോസിനായുള്ള അന്വേഷണം നടക്കുകയാണ്. പതിനെട്ട് ദിവസത്തിന് ശേഷമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഡോണയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്.
ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ.കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞത്.
മെയ് ഏഴിന് ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് ഡോണയുടെ സഹോദരന് ഡോണയും താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇ മെയില്‍ അയച്ചിരുന്നു. കാനഡ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് ഡോണയുടെ മൃതശരീരം കണ്ടെത്തുന്നത്.
ചൂതാട്ടത്തെ തുടര്‍ന്ന് കടക്കാരനായ ലാല്‍ ഡോണയുമായി വഴക്കിട്ടിരുന്നു. വീണ്ടും ചൂതാട്ടത്തില്‍ പണമിറക്കുന്നത് ഡോണ തടഞ്ഞത് കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സംശയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here