ചാൻസലർ പദവിക്ക് ശമ്പളം ചോദിച്ച് മല്ലികാ സാരാഭായ്‌; ആവശ്യപ്പെടുന്നത് വിസിയെക്കാളും ഉയര്‍ന്ന ശമ്പളം

തിരുവനന്തപുരം: കേരള കലാമണ്ഡലം ചാൻസലര്‍ നർത്തകി മല്ലികാ സാരാഭായ് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷം രൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും. എന്നാല്‍ കത്തില്‍ തീരുമാനം എടുത്തിട്ടില്ല.

കേരള കലാമണ്ഡലം ഡീംഡ് സർവകലാശാലയായതിനാൽ ചാൻസലര്‍ നിയമനത്തിന് സര്‍ക്കാരിനു തീരുമാനമെടുക്കാം. അതുകൊണ്ടാണ് ചാൻസലറായി മല്ലികാസാരാഭായിയെ നിയമിച്ചത്.യാത്രച്ചെലവും മറ്റ് സൗകര്യങ്ങളുമാണ് നിലവില്‍ മല്ലികയ്ക്ക് നൽകുന്നത്.

പുതിയ ചാൻസലർമാരുടെ നിയമനം സാമ്പത്തികബാധ്യത വരുത്തില്ലെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോള്‍ മല്ലികയ്ക്ക് വിസിയെക്കാളും ശമ്പളം നല്‍കേണ്ട അവസ്ഥയാണ്. ആവശ്യം അംഗീകരിച്ചാൽ കേരള കലാമണ്ഡലത്തിൽ അതൊരു കീഴ്‌വഴക്കമാകും.

ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിന് അംഗീകാരമാവുകയും പുതിയ ചാൻസലർമാർ നിയമിക്കപ്പെടുകയും ചെയ്താൽ കലാമണ്ഡലത്തിലെ തീരുമാനം മറ്റ് സർവകലാശാലകളിലും ബാധകമാക്കേണ്ടിവരും. സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top