മല്ലു ഹിന്ദു വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത് സര്‍ക്കാരിന് ഗൗരവമുള്ള കാര്യമല്ല; ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ നീക്കങ്ങള്‍ സജീവം
ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പ് ഗൗരവമല്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ മതത്തിന്റെ പേരില്‍ തരംതിരിച്ചുള്ള നടപടിയെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതിന് തെളിവാണ് ഗോപാലകൃഷ്ണനെതിരെ തയാറാക്കിയിരിക്കുന്ന ചാര്‍ജ് മെമ്മോ. ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ഗോപാലകൃഷ്ണനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നിരിക്കുന്നത്.
വാട്‌സാപ് ഗ്രൂപ്പ് സംബന്ധിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥ പൊലീസിന് നല്‍കിയ സ്‌ക്രീന്‍ഷോട്ടും, റിപ്പോര്‍ട്ടും ചാര്‍ജ് മെമ്മോയില്‍ ഉള്‍പ്പെടുത്തിയില്ല. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ ഗോപാലാകൃഷ്ണന്‍ ഒരു പരാതി നല്‍കിയിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് വ്യക്തമായിട്ടും അതും ചാര്‍ജ് മെമ്മോയില്‍ ഇല്ല. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയില്‍ പറയുന്നത്.
ഗുരുതര കാര്യങ്ങളെല്ലാം ഒഴിവാക്കിയുള്ള ചാര്‍ജ് മെമ്മോ ഗോപാലകൃഷ്ണനെ രക്ഷിക്കാനാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ
മല്ലു മുസ്ലീം ഓഫീസേഴ്‌സ് ഗ്രൂപ്പും ഗോപാലകൃഷ്ന്‍ തന്നെ അഡ്മിനായി ഉണ്ടാക്കിയിരുന്നു. ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്താണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളില്‍ പെട്ട ഐഎഎസ് ഉദ്യോഗസ്ഥര്‍മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
സംഭവം വിവാദമായതോടെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ തന്നെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഐഎഎസ് അസോസിയേഷനും ഗോപാലകൃഷ്ണനായി നീക്കങ്ങള്‍ നടത്തിയിരുന്നു. ഇത് ഫലം കണ്ടെന്നതിന്റെ തെളിവാണ് ചാര്‍ജ് മെമ്മോ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here