സുഹൃത്തുക്കള്‍ പറഞ്ഞാണ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവരം അറിഞ്ഞതെന്ന് ഗോപാലകൃഷ്ണന്‍; ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പി’ല്‍ അന്വേഷണം

കേരളത്തിലെ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനില്‍ നിന്നും പോലീസ് മൊഴി എടുത്തു. സുഹൃത്ത് പറഞ്ഞാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യപ്പെട്ട കാര്യം അറിഞ്ഞത് എന്നാണ് ഗോപാലകൃഷ്ണന്‍ മൊഴി നല്‍കിയത്. കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തിരുന്നു.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെയാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് പോലീസ് അന്വേഷണം. പ്രാഥമികമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. പരാതിയില്‍ കേസ് എടുത്തിട്ടില്ല.

Also Read: ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’; വ്യവസായ വകുപ്പ് ഡയറക്ടര്‍ അഡ്മിന്‍ ആയി ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ്; വിവാദം

ഡിസിപി ഭരത് റെഡ്ഡിയാണ് ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത്. ഫോണ്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഫോണിന്റെ ഫോറന്‍സിക് പരിശോധനഫലം ആവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഈ ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വാട്സ്ആപ്പിന് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top