മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തൃണമൂല്‍ സ്ഥാനാര്‍ത്ഥി; കൃഷ്ണനഗറില്‍ വീണ്ടും മത്സരിക്കാന്‍ മഹുവ മൊയ്ത്ര; 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് മമത ബാനര്‍ജി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തി തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക. പാര്‍ട്ടിയുടെ 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചത് പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയാണ്. കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന മെഗാ റാലിയില്‍ വെച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 16 സിറ്റിംഗ് എംപിമാരെ പാര്‍ട്ടി നിലനിര്‍ത്തിയിട്ടുണ്ട്. 12 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്.
മുന്‍ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാൻ, കിര്‍ത്തി ആസാദ് ബർദ്‌മാൻ എന്നിവര്‍ പട്ടികയില്‍ ഇടം നേടി. യൂസഫ് പത്താൻ ബെർഹാംപോറിലും ബർദ്‌മാൻ ദുർഗാപൂർ മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും മഹുവ മൊയ്ത്രയാണ് കൃഷ്ണനഗറിലെ സ്ഥാനാര്‍ത്ഥി. സന്ദേശ്ഖലി സ്ഥിതി ചെയ്യുന്ന ബസിർഹത് ലോക്‌സഭാ സീറ്റിൽ നിന്ന് സിറ്റിംഗ് എംപി നുസ്രത് ജഹാനെ ഒഴിവാക്കി. പകരം തൃണമൂൽ കോൺഗ്രസ് മുൻ എംപി ഹാജി നൂറുള്‍ ഇസ്ലാമിനെയാണ് മത്സരിപ്പിക്കുന്നത്.
മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി തംലുക്കില്‍ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയില്ല. തൃണമൂല്‍ ഇന്ത്യ മുന്നണിയിലാണെങ്കിലും പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here