മമതയും അടുപ്പിക്കില്ലെന്ന് ഉറപ്പായി!! കഷ്ടം കോൺഗ്രസിൻ്റെ ഗതി; ‘ഇന്ത്യാ’ മുന്നണിയുടെയും
![](https://www.madhyamasyndicate.com/wp-content/uploads/2025/02/mamatha-rahul.jpg)
2026 ല്‍ പശ്ചിമബംഗാളില്‍ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി. കോണ്‍ഗ്രസിന്
സംസ്ഥാനത്ത് യാതൊരു പ്രസ്തിയുമില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി സഖ്യം എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും മമത പറഞ്ഞു. എംഎല്‍എമാരുടെ യോഗത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹി നിയമസഭയില്‍ ബിജെപി നേടിയ മിന്നും വിജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും മമത കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എഎപിയെ സഹായിച്ചില്ല തിരിച്ച് ഹരിയാനയില്‍ എഎപി കോണ്‍ഗ്രസിനേയും സഹായിച്ചില്ലെന്നും മമത പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ തകര്‍ച്ചയുടെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് അന്ത്യ സഖ്യത്തിലില്ലെങ്കില്‍ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നുണ്ട്. ഡല്‍ഹിയിലെ ദയനീയ പരാജയത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസിനെ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു, ഇതിനു പിന്നാലെയാണ് ബംഗാളില്‍ ഒരു സഖ്യത്തിനും തയാറല്ലെന്നുള്ള മമതയുടെ പ്രഖ്യാപനം.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here