മമത ബാനര്‍ജി ഹെലികോപ്ടറില്‍ കാല്‍ തട്ടി വീണു; നേരിയ പരിക്ക്; പിടിച്ചെഴുന്നേല്‍പ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഹെലികോപ്ടറില്‍ വീണ് പരിക്ക്. ഹെലികോപ്ടറില്‍ കയറുന്നതിനിടെ കാല്‍ തട്ടി വീഴുകയായിരുന്നു. ദുര്‍ഗാപൂരില്‍ നിന്ന് അസന്‍സോളിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് സംഭവം. ഹെലികോപ്ടറിനകത്ത് കയറി, ഇരിക്കാനുള്ള തയാറെടുപ്പിനിടെ വീഴുകയായിരുന്നു. വീഴ്ചയില്‍ മമതയ്ക്ക് നേരിയ പരിക്ക് പറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പിടച്ചെഴുന്നേല്‍പ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അസന്‍സോളിലേക്ക് യാത്ര തുടര്‍ന്നു.
മാര്‍ച്ച് 14ന് വീട്ടില്‍ വീണും മമതയ്ക്ക് പരിക്കേറ്റിരുന്നു. കാലുതെന്നി വീണപ്പോള്‍ ഫര്‍ണിച്ചറില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയില്‍ എസ്എസ്‌കെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. നെറ്റിയില്‍ തുന്നലടക്കം ഇടേണ്ടിയും വന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here