കോണ്‍ഗ്രസുമായി തെറ്റി മമത; സീറ്റ് വിഭജനം വഴിമുട്ടി, പശ്ചിമ ബംഗാളിൽ സഖ്യസാധ്യത അടഞ്ഞു

കൊല്‍ക്കത്ത: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന് കനത്ത തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്. സീറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസുമായി ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. തന്‍റെ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. അവരുമായി തല്‍കാലം ഒരു ബന്ധവുമില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ സഖ്യത്തിന്‍റെ സാധ്യത പരിഗണിക്കൂവെന്നും മമത അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ന്യായ് യാത്രയില്‍ തന്നെ ക്ഷണിക്കാതിരുന്നതും മമതയെ ചൊടിപ്പിച്ചു. “എന്റെ സംസ്ഥാനത്തേക്ക് വരുന്നുണ്ട്, എന്നാല്‍ എന്നെ അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല” മമത തുറന്നടിച്ചു.

പശ്ചിമ ബംഗാളിൽ 10 മുതല്‍ 12 വരെ ലോക്‌സഭാ സീറ്റുകൾ ആണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ തൃണമൂൽ ഓഫർ ചെയ്തത് രണ്ടെണ്ണം മാത്രമാണ്. മമത അവസരവാദിയാണെന്ന് പറഞ്ഞ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം വിമർശിച്ചതും പ്രകോപനം ആയിട്ടുണ്ട്. ഇതിനൊടുവിലാണ് സഖ്യസാധ്യതകൾ പൂർണമായും തള്ളികൊണ്ടുള്ള മമതയുടെ പ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top