സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തു; നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ച് മമത; അപമാനിക്കലെന്ന് പ്രതികരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപോയി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യോഗത്തില്‍ സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്തുവെന്ന് ആരോപിച്ചാണ് മമത യോഗം ബഹിഷ്‌കരിച്ചത്. ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍പ്പ് ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ നടപടി ബംഗാളിനേയും പ്രാദേശിക പാര്‍ട്ടികളേയും അപമാനിക്കലാണ്. നീതി ആയോഗ് സംവിധാനം പിരിച്ചുവിടണമെന്നും മമത ആവശ്യപ്പെട്ടു. പ്രതിപക്ഷത്തു നിന്നും മമത മാത്രമാണ് ഇന്നത്തെ യോഗത്തിന് എത്തിയത്. 2047ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിന്റെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാര്‍ , ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരാണ് യോഗത്തിനായി ക്ഷണിച്ചത്. പിണറായി വിജയന്‍ അടക്കം ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here