പോക്കിരി ബ്രദേഴ്‌സ് വീണ്ടുമെത്തുന്നോ? 14 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രഖ്യാപനം ഉടൻ

സിനിമാ ജീവിതത്തിലെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ യാത്ര. ഒന്നിനുപുറകെ ഒന്നായി കലാമൂല്യവും വാണിജ്യ വിജയവും സ്വന്തമാക്കിയ ചിത്രങ്ങള്‍. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 14 വര്‍ഷത്തിനു ശേഷമായിരിക്കും ഈ ഹിറ്റ് കോമ്പോ ഒരിക്കല്‍ കൂടി കൈകോര്‍ക്കുന്നന്നത്. മധുരരാജ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലാണ് ഇരുവരെയും അവസാനം ഒന്നിച്ചു കണ്ടത്.

ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായകനൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച നവാഗതനായ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. ഉടന്‍ തന്നെ സിനിമയുടെ ലോഞ്ച് ഉണ്ടാകും എന്നാണ് അറിയുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനയിട്ടായിക്കും പൃഥ്വിരാജ് എത്തുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

2010ലാണ് ഇരുവരും ഒന്നിച്ചെത്തിയ വൈശാഖ് ചിത്രം മധുരരാജ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ അനിയനായാണ് പൃഥ്വിരാജ് മധുരരാജയില്‍ വേഷമിട്ടത്. ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന പേരില്‍ അമല്‍ നീരദ് ഒരു ചിത്രം ഒരുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top