മമ്മൂട്ടി പദ്മഭൂഷൺ തിളക്കത്തിലേക്ക്; പേര് സജീവ പരിഗണനയില്‍; അവസാനനിമിഷ അട്ടിമറി ഉണ്ടായില്ലെങ്കില്‍ നാളെ പ്രഖ്യാപനം

തിരുവനന്തപുരം: പദ്മശ്രീ ഭരത് മമ്മൂട്ടി ഇനി പദ്മഭൂഷൺ തിളക്കത്തിലേക്ക്. ഇത്തവണത്തെ പദ്മ അവാർഡ് ജേതാക്കളുടെ പട്ടികയിൽ മലയാളത്തിലെ മെഗാതാരത്തിൻ്റെ പേര് സജീവമായി പരിഗണിക്കുന്നതായാണ് വിവരം. അവസാനനിമിഷ അട്ടിമറികളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ പ്രഖ്യാപനം വരുമ്പോൾ മലയാളത്തിന് അഭിമാനിക്കാം.

മലയാള സിനിമയിലേക്ക് ആദ്യ പദ്മ പുരസ്കാരം എത്തിച്ചത് മമ്മൂട്ടിയാണ്. 1998ൽ പദ്മശ്രീ കിട്ടിയ ശേഷം പക്ഷേ നീണ്ട 25 വർഷമായിട്ടും ഉന്നത പുരസ്‌കാരങ്ങൾക്കൊന്നും അദ്ദേഹത്തെ പരിഗണിച്ചില്ല. മമ്മൂട്ടിക്ക് ശേഷം 2001ലാണ് മോഹൻലാലിന് പദ്മശ്രീ കിട്ടുന്നത്. 2019ൽ പദ്മഭൂഷൺ നൽകി രാജ്യം ലാലിനെ വീണ്ടും ആദരിച്ചു.

1989ലും 93ലും 99ലും അഭിനയത്തിനുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്ക് കൊണ്ടുവന്നത് മമ്മൂട്ടിയാണ്. എന്നാൽ പിന്നീടിതുവരെ അത്തരം നേട്ടങ്ങളൊന്നും മെഗാ താരത്തെ തേടിയെത്തിയില്ല. മികച്ച സിനിമകളും വേഷങ്ങളും ഉണ്ടാകാത്തത് കൊണ്ടല്ല, രാഷ്ട്രിയമായ പരിഗണനകളാൽ മമ്മൂട്ടി ഒഴിവാക്കപ്പെടുകയാണെന്ന സംശയം ഇക്കാലത്തെല്ലാം അദ്ദേഹവുമായി അടുപ്പമുള്ളവർ പങ്കുവച്ചിരുന്നു.

ആദ്യകാലത്തേതിൽ നിന്ന് വ്യത്യസ്തമായി, ഇടത് നേതാക്കളുമായുള്ള സജീവബന്ധം കൊണ്ടും കൈരളി ചാനലിൻ്റെ സ്ഥാപക ചെയർമാൻ എന്ന നിലയ്ക്കും രാഷ്ട്രിയ ആഭിമുഖ്യം മമ്മൂട്ടി ഇപ്പോൾ പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെയെല്ലാം ഇത്തവണ മമ്മൂട്ടി മറികടന്ന് കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. കാലങ്ങളായി ഇടത് ചേരിയിൽ നിൽക്കുമ്പോഴും മറുപക്ഷത്ത് ഉള്ളവർക്കാർക്കും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അലോസരമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെയാണ് രാഷ്ട്രിയമായി അദ്ദേഹത്തിൻ്റെ പ്ലസ് പോയിൻ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top