വീണ്ടും ആക്ഷന്‍ ഹീറോയായി മമ്മൂട്ടി; ‘ടര്‍ബോ’ ട്രെയിലര്‍ എത്തി; അടിയും ഇടിയും വെടിയുമായി തിയറ്ററുകളില്‍ ഇനി ടര്‍ബോ ജോസിന്റെ ആറാട്ടാണ്

മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ടര്‍ബോ, 2024 മെയ് 23 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ആഗോള റിലീസിന് മുന്നോടിയായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടര്‍ബോ ട്രെയിലര്‍ എത്തി. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ആക്ഷന്‍ കോമഡി സമ്മാനിക്കുന്ന ചിത്രമായിരിക്കും ടര്‍ബോ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

ചിത്രത്തിന്റെ 2.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് നീണ്ട ഇടവേളയ്ക്കു ശേഷം മാസ് അവതാരത്തിലേക്കുള്ള മമ്മൂട്ടിയുടെ മടക്കമായിരിക്കും ടര്‍ബോ എന്ന് വ്യക്തം. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. കന്നഡ താരം രാജ്. ബി. ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിന്ദു പണിക്കര്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top