‘സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും’; മമ്മൂട്ടി പറയുന്നു, മറ്റൊരു ജോലിയും അറിയില്ല; സിനിമയോടുള്ള പാഷനെക്കുറിച്ച് മെഗാസ്റ്റാര്‍
മലയാള സിനിമയില്‍ അര നൂറ്റാണ്ട് പിന്നിട്ട താരമാണ് മമ്മൂട്ടി. ഇക്കാലത്തിനിടെ അദ്ദേഹം അവതരിപ്പിക്കാത്ത തരം കഥാപാത്രങ്ങള്‍ ചുരുക്കം. തന്റെ പ്രായത്തിലുള്ളതും തന്നേക്കാള്‍ പ്രായം കൂടിയതും കുറഞ്ഞതുമായ കഥാപാത്രങ്ങളെയെല്ലാം അനായാസം സ്‌ക്രീനില്‍ പകര്‍ന്നാടി. 72ാം വയസിലും സ്വയം തേച്ചുമിനുക്കുന്ന നടന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റില്‍ മമ്മൂട്ടി സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ തന്റെ ശ്വാസമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഥാപാത്രമാകാന്‍ എതറ്റം വരെയും പോകാന്‍ സാധിക്കുന്നതെങ്ങനെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.
‘സിനിമയോടുള്ള സ്‌നേഹം, പാഷന്‍. എനിക്ക് സിനിമയല്ലാതെ വേറൊരു വഴിയും ഞാന്‍ കാണുന്നില്ല. സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. സിനിമയില്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഇക്കാലമത്രയും തന്നെ പ്രേക്ഷര്‍ കൈവിട്ടിട്ടില്ലെന്നും ഇനിയും വിടാന്‍ പോകുന്നില്ലെന്നും കഴിഞ്ഞദിവസം മമ്മൂട്ടി കമ്പനി പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here