ഇത് വിമര്‍ശനങ്ങളോടുള്ള മമ്മൂട്ടിയുടെ പ്രതികരണമോ? ’42 കൊല്ലായി വിട്ടിട്ടില്ല, ഇനീം വിടത്തില്ല’; ടര്‍ബോ ജോസ് നിഷ്‌കളങ്കനെന്നും മെഗാസ്റ്റാര്‍

പി.ടി. രത്തീന സംവിധാനം ചെയ്ത പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോ ഈ മാസം റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലല്‍ പുറത്തിറക്കിയ വീഡിയോയില്‍ മെഗാസ്റ്റാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ ഇവിടെ നിലനിൽക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുമ്പോള്‍, ചിത്രത്തിലെ തന്റെ കഥാപാത്രമായ ടര്‍ബോ ജോസിനെക്കുറിച്ചും മമ്മൂട്ടി വാചാലനായി.

“അഭിനയമായാലും പാട്ടായാലും ഡാന്‍സായാലും നമ്മളായിരിക്കും അതാദ്യം ആസ്വദിക്കുന്നത്. നമ്മളെന്തിനാ കണ്ണാടിയുടെ മുമ്പില്‍ പോയി കുറേനേരം നില്‍ക്കുന്നത്. നമ്മളെ കാണാനാ, അല്ലാതെ വേറെ ആരെ കാണാനാ. ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലം ആയിവിട്ടിട്ടില്ല… ഇനിം വിടത്തില്ല. ജോസ് നമ്മള്‍ വിചാരിക്കുന്ന പോലെ ഒരു മാസ് ഹീറോ അല്ല. ജോസ് വളരെ നിഷ്‌കളങ്കനാ. ചില അവസരങ്ങളില്‍ നമ്മളിലേക്ക് ഒരു ശക്തി എവിടുന്നോ വന്ന് കേറും. അതുപോലെയാണ്, ശരിക്കു പറഞ്ഞു കഴിഞ്ഞാല്‍ ജോസിന് ശക്തിയുണ്ടാകുന്നത്. അതിനെ വേണമെങ്കില്‍ നമ്മുക്ക് ടര്‍ബോ എന്ന് വിളിക്കാം,” മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.

മമ്മൂട്ടിക്കെതിരായി നിലവില്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തോടുള്ള ആദ്യ പ്രതികരണമായി ഇതിനെ കാണാവുന്നതാണെന്ന് കമന്റുകളിൽ പലരും അഭിപ്രായപ്പെടുന്നു. ആരെന്ത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് തന്നെ അറിയാമെന്ന മമ്മൂട്ടിയുടെ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ മമ്മൂട്ടിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top