‘ഭ്രമയുഗം’ സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി; രണ്ടാം ഭാഗത്തിന് സാധ്യതയുണ്ട്, പക്ഷെ വരുന്നത് പുതിയ ചിത്രം; പ്രഖ്യാപനം ഉടന്‍
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിന് തിയറ്ററുകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമ ഒടിടിയില്‍ എത്തിയപ്പോഴും ഗംഭീര അഭിപ്രായം തന്നെ. ഭ്രമയുഗത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നു തന്നെയാണ് രാഹുല്‍ സദാശിവന്റെ മറുപടി. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ മറ്റൊരു സിനിമ പ്ലാന്‍ ചെയ്യുന്നുവെന്നാണ് വിവരം.
മമ്മൂട്ടിക്കൊപ്പം ജോലി ചെയ്തത് മനോഹരമായൊരു അനുഭവമായിരുന്നു എന്ന് പല അഭിമുഖങ്ങളിലും രാഹുല്‍ പറഞ്ഞിരുന്നു. മെഗാസ്റ്റാര്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും പുതുമയുള്ള കഥകളും ആശയങ്ങളും കൈവശമുള്ള സംവിധായകര്‍ക്ക് അദ്ദേഹത്തെ സമീപിക്കാന്‍ യാതൊരു മടിയും വേണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകന്‍ സംതൃപ്തനല്ലെങ്കില്‍ എത്ര ടേക്കുകള്‍ പോകാനും മടിയില്ലാത്തൊരു നടനാണ് മമ്മൂട്ടി എന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്.
ഭ്രമയുഗത്തിന് ഒരു തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് സമ്മതിച്ചെങ്കിലും, രണ്ടാം ഭാഗം ഇപ്പോള്‍ മനസിലില്ലെന്നും രാഹുല്‍ സ്ഥിരീകരിച്ചു. എന്നാല്‍ മെഗാസ്റ്റാറിനൊപ്പം ഒരു പുതിയ പ്രോജക്റ്റ് പ്ലാന്‍ ചെയ്യുകയാണെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. മമ്മൂട്ടിയിലെ നടനെ കൂടുതല്‍ ഉപയോഗിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ സദാശിവന്‍ വെളിപ്പെടുത്തി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here