മമ്മൂട്ടിയുടെ ‘ബസൂക്ക’ ഓണത്തിന് തിയറ്ററുകളിലേക്ക്; പ്രധാന വേഷത്തില്‍ ഗൗതം വാസുദേവ് മേനോനും; ഡീനോ ഡെന്നിസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തില്‍

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി കരിയറില്‍ ഏറ്റവും മനോഹരമായൊരു ഘട്ടത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. അദ്ദേഹത്തിന്റേതായി കലാമൂല്യമുള്ള, വാണിജ്യ വിജയം നേടുന്ന ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തിയറ്ററുകളില്‍ എത്തുകയാണ്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് അദ്ദേഹത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ബസൂക്കയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓണത്തിന് ചിത്രം തിയറ്ററുകളില്‍ എത്തിയേക്കും. നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയായ ശേഷമേ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍, സണ്ണി വെയ്ന്‍, ഗായത്രി അയ്യര്‍, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, ദിവ്യ പിള്ള, നീത പിള്ള, ഐശ്വര്യ മേനോന്‍ എന്നിവരുള്‍പ്പെടെയുള്ള താരനിര അണിനിരക്കുന്നു. മിഥുന്‍ മുകുന്ദനാണ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയും റോബി വര്‍ഗീസ് രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here