മൈക്കിളപ്പനെ വീഴ്ത്തി ടര്‍ബോ ജോസ്; പ്രീ-സെയിലില്‍ കുതിച്ചുയര്‍ന്ന് ‘ടര്‍ബോ’; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത് 2.60 കോടി രൂപ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുകയാണ്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയതു മുതല്‍ ബോക്‌സ് ഓഫീസില്‍ ടര്‍ബോ കുതിക്കുകയാണ്. 1,400 ഷോകളില്‍ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മമ്മൂട്ടിയുടെ തന്നെ ഭീഷ്മപര്‍വത്തിന്റെ റെക്കോര്‍ഡ് ടര്‍ബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്.
കേരളത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ടര്‍ബോയുടെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോയ്ക്ക് സ്വന്തം. കേരളത്തില്‍ 300-ലധികം തീയറ്ററുകളില്‍ ടര്‍ബോ നാളെ പ്രദര്‍ശനത്തിനെത്തും.
തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടനും സംവിധായകനുമായ രാജ് ബി.ഷെട്ടി, ആന്റണി വര്‍ഗീസ്, അഞ്ജന ജയപ്രകാശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ ഹോം ബാനറായ മമ്മൂട്ടി കമ്പനിയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയ്ക്ക് തിരക്കഥയൊരുക്കിയിരക്കുന്നത്. ചിത്രം ഒരു ആക്ഷന്‍ കോമഡിയായിരിക്കുമെന്ന് നേരത്തേ അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here