മോഹന്‍ലാലിന്റെ വാലിബനെയും വീഴ്ത്തി ടര്‍ബോ ജോസ്; ഓപ്പണിങ് ഡേ കളക്ഷനില്‍ മമ്മൂട്ടിയുടെ ‘ടര്‍ബോ’ ഒന്നാമത്; നേടിയത് ആറ് കോടിയിലധികം
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ ടര്‍ബോ. ഓപ്പണിങ് ഡേ കളക്ഷനില്‍ ഇത്രയും നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ടര്‍ബോ. ആറ് കോടിയിലധികമാണ് ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നിന്നു ചിത്രം നേടിയത്.
മലൈക്കോട്ടൈ വാലിബന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ 5.85 കോടിയായിരുന്നു. തൊട്ടുപിന്നില്‍ 5.83 കോടിയുമായി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ എത്തിയ ആടുജീവിതം ആയിരുന്നു. ഈ രണ്ടുചിത്രങ്ങളെയുമാണ് മമ്മൂട്ടിയുടെ ടര്‍ബോ വീഴ്ത്തിയിരിക്കുന്നത്. ആഗോളതലത്തിലും ടര്‍ബോ വലിയ കുതിപ്പ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടനും സംവിധായകനുമായ രാജ് ബി.ഷെട്ടി, അഞ്ജന ജയപ്രകാശ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ ഹോം ബാനറായ മമ്മൂട്ടി കമ്പനിയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയ്ക്ക് തിരക്കഥയൊരുക്കിയിരക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here