മമ്മൂട്ടി ചിത്രം ടര്‍ബോ ജൂണിൽ റിലീസ്; തിയറ്റര്‍ പൂരപ്പറമ്പാക്കാന്‍ ജോസച്ചായന്‍ എത്തുന്നു; മെഗാസ്റ്റാർ വിജയം ആവർത്തിക്കുമോ എന്ന് പ്രേക്ഷകർ

കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമയ്ക്ക തുടര്‍ച്ചയായ വിജയങ്ങള്‍ സമ്മാനിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ഭ്രമയുഗം ഉള്‍പ്പെടെ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നു. ജൂണ്‍ 13ന് ടര്‍ബോ ആഗോളതലത്തിൽ പ്രദര്‍ശനത്തിനെത്തും.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ടര്‍ബോ ആക്ഷന്‍-കോമഡി ചിത്രമായാണ് എത്തുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിയറ്റ്‌നാം ഫൈറ്റേഴ്‌സ് ആണ് ടര്‍ബോയ്ക്കുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസും ാേവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top