മമ്മൂട്ടിയുടെ ശബ്ദം ഇനി ഓരോ പണമിടപാടിലും; പുതിയ പരീക്ഷണവുമായി ഫോണ്‍പേ
വ്യത്യസ്തത പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ സിനിമകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചര്‍ച്ചാവിഷയമാണ്. ഭീഷ്മപര്‍വ്വം, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ തുടങ്ങി ഏത് തരം സിനിമകളും പരീക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മമ്മൂട്ടി. പ്രായം ഒരു ഘടകമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഒരു പിടി സിനിമകളുമായാണ് ഈ വര്‍ഷം മമ്മൂക്ക പ്രേക്ഷകരിലേക്ക് എത്തുന്നത്. ഭ്രമയുഗം ആണ് ഇതില്‍ ഏറ്റവും ഒടുവില്‍ എത്തിനില്‍ക്കുന്നത്. പടം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ നാല്‍പത് കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്.
എന്നാല്‍ ഇനിമുതല്‍ സിനിമയിലൂടെ മാത്രമല്ല ചായക്കടകളിലും ഹോട്ടലുകളിലും ഇനി മമ്മൂട്ടിയെ കേള്‍ക്കാം. എങ്ങനെയെന്നല്ലേ? ഫോണ്‍ പേയാണ് പുതിയൊരു സംരംഭത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഒരു വ്യക്തി എത്രയാണോ നൽകിയത് അത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ കടകളില്‍ സ്പീക്കറിലൂടെ കേള്‍ക്കാറില്ലേ? ഇനി മുതല്‍ കേരളത്തില്‍ അത് മമ്മൂട്ടിയുടെ ശബ്ദത്തിലാകും കേള്‍ക്കുക. മമ്മൂട്ടി മാത്രമല്ല, മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളും ഫോൺ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ആകും കേൾക്കുക.
ഫോണ്‍പേ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഇങ്ങനൊരു സംരംഭം ചെയ്യുന്നത് കഴിഞ്ഞ വര്‍ഷമാണ്. മമ്മൂട്ടിയുടെ ശബ്ദവും കേള്‍ക്കാന്‍ തുടങ്ങിയതോടെ സംഭവം വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഫോണ്‍പേ വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സ്വീകരിച്ച മാര്‍ക്കറ്റിങ്ങ് തന്ത്രം കൊള്ളാം. ‘നന്ദി ഉണ്ടേ’ എന്ന് മമ്മൂട്ടി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here