മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രം, ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ടൈറ്റിൽ പോസ്റ്റർ ആണ് പുറത്തുവിട്ടത്. തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്. മറ്റു അഭിനേതാക്കളുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫാറർ ഫിലിംസിനാണ്. വിദേശത്ത് വിതരണം ഗ്ലോബൽ ഫിലിംസ് കൈകാര്യം ചെയ്യും.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ‘ടർബോ’. 2010-ൽ റിലീസായ പോക്കിരിരാജ ആയിരുന്നു ആദ്യം. ഇതിൻ്റെ രണ്ടാം പതിപ്പ് ‘മധുരരാജ’യും വൈശാഖ് ചെയ്തു. 2016-ൽ മോഹൻലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത പുലിമുരുകൻ ബോക്‌സ് ഓഫീസിൽ 150 കോടി നേടിയ ആദ്യ മലയാള ചിത്രമായിരുന്നു.

മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം മമ്മൂട്ടിയും ജ്യോതികയും ചേർന്ന് അഭിനയിച്ച കാതൽ ആണ്. തുടർന്ന് നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളും കമ്പനിയുടെതായി വന്നു. ഇതിൽ കണ്ണൂർ സ്ക്വാഡിൻ്റെ വൻ വിജയത്തിന് ശേഷമാണ് അഞ്ചാം ചിത്രം ടർബോ വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top