അമ്മയോട് ചായയിടാന്‍ പറഞ്ഞു; പിന്നീട് ബ്യൂട്ടീഷന്‍റെ മൃതദേഹം കണ്ടത് ഹോട്ടല്‍ മുറിയില്‍; കാമുകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ബ്യൂട്ടീഷനെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കാമുകന്‍ റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി.
പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിം വിഹാറിലെ ഒരു ഹോട്ടൽ മുറിയിലാണ് ബ്യൂട്ടീഷനായ കാജലിനെ മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന സുരേന്ദറിന്റെ (36) മൃതദേഹം കണ്ടത് ഗുഡ്ഗാവിലെ പട്ടൗഡിയിലെ റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്.
ജോധ്പൂരിൽ ചെറിയ ഭക്ഷണശാല നടത്തിയിരുന്ന സുരേന്ദർ (36) ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് താമസിച്ചത്. കാജലിനെ യുവാവിന് മുന്‍പരിചയമുണ്ട്. അമ്മയോട് ചായ ഇടാന്‍ പറഞ്ഞശേഷമാണ് വീട്ടില്‍ നിന്നും കാജല്‍ ഇറങ്ങിയത്. അല്‍പ്പ സമയത്തിന് ശേഷം തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. പിന്നെ കാജല്‍ വീട്ടിലേക്ക് വിളിച്ചില്ല. മരണവിവരമാണ് പിന്നീട് വീട്ടുകാര്‍ അറിയുന്നത്.
ഹോട്ടലില്‍ മുറി എടുത്തത് സുരേന്ദര്‍ ആണ്. അതിനുശേഷമാണ് കാജല്‍ എത്തിയത്. ഇവര്‍ പഞ്ചാബി ബാഗിലെ ക്ലബ്ബിൽ പോയി പിന്നീട് ഹോട്ടലിൽ തിരിച്ചെത്തിയിരുന്നു. സുരേന്ദര്‍ രാവിലെ മുറിവിട്ട് പോയി. കതക് തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് കാജലിനെ മരിച്ച നിലയില്‍ കണ്ടത്. പിറ്റേന്ന് സുരേന്ദറിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിലും കണ്ടെത്തി. മരണത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here