ഭാര്യ മരിച്ചു, 16കാരിയായ മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്തു; സഹികെട്ട് പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ

ഭാര്യയുടെ മരണത്തിനുശേഷം പതിനാറുകാരിയായ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ മരിച്ചതിനുശേഷമാണ് പിതാവ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും പീഡനം ചെറുക്കുമ്പോഴെല്ലാം അതിക്രൂരമായി മർദിക്കുമായിരുന്നെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പിതാവ് തന്നെ പീഡിപ്പിക്കുന്നതായി പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നു. അവർ ഈ വിവരം പഞ്ചായത്തിനെ അറിയിച്ചു. അവർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയിട്ടും പീഡനം പിന്നെയും തുടർന്നു. ഒടുവിൽ സഹികെട്ട് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here