വിവാഹാലോചന നിരസിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം; അഞ്ചു പേര്‍ക്ക് വെട്ടേറ്റ് പരുക്ക്; പ്രതി കസ്റ്റഡിയില്‍; സംഭവം മാന്നാറില്‍
ആലപ്പുഴ: മാന്നാറില്‍ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് വീട്ടില്‍ കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു. അഞ്ചുപേര്‍ക്ക് വെട്ടുകൊണ്ടു. റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി വെട്ടുകത്തിയുമായി വന്ന യുവാവ് സജിനയെയാണ് വെട്ടിയത്. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേൽപ്പിച്ചു. റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു വാങ്ങിയെങ്കിലും കയ്യിലെ പേപ്പർ കട്ടർ ഉപയോഗിച്ച് ഇരുവരെയും ഒപ്പമുള്ള നിർമ്മലയെയും കുത്തുകയായിരുന്നു.
കുവൈത്തിൽ നഴ്സായ സജിനയുടെ ഭര്‍ത്താവ് മരിച്ച മുന്‍പേ മരിച്ചതാണ്. പ്രതി രഞ്ജിത്ത് പുനര്‍വിവാഹം വിവാഹം ആലോചിച്ചിരുന്നു. പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന്റെ പക കാരണമാണ് ആക്രമിച്ചത്. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞാണ് പ്രതി വീട്ടിലെത്തിയത്.
ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് മാന്നാർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളജിലും നിർമല, സുജിത്, ബിനു എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here