മലയാറ്റൂരിൽ ബന്ധുവിൻ്റെ കുത്തേറ്റ് വ്യാപാരി മരിച്ചു
October 3, 2023 11:22 PM

കൊച്ചി: മലയാറ്റൂരില്‍ ബന്ധുവിൻ്റെ കുത്തേറ്റ് വ്യാപാരി മരിച്ചു. മലയാറ്റൂര്‍ കടപ്പാറ സ്വദേശി ടിന്റോ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ടോമി ആണ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മലയാറ്റൂര്‍ പാലത്തിന് സമീപമുള്ള ടോമിയുടെ ബജിക്കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ഇതിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here