അബദ്ധംപറ്റി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കഴിച്ചയാൾ മരിച്ചു
September 9, 2023 3:47 PM

ഇടുക്കി: വെള്ളമെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച 62കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് തോപ്രാംകുടിയിലെ ജോലി സ്ഥലത്തു വച്ചാണ് മോഹനൻ മദ്യം കഴിച്ചത്. ബാറ്ററി വെള്ളം ഒഴിച്ചുവച്ച കുപ്പി മാറിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതിനെത്തുടർന്ന് അവശനിലയിലായ മോഹനനെ ഇന്നലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here