ഓരോന്ന് പറഞ്ഞ് ഭാര്യയും ഭര്‍ത്താവും നിരന്തരം വഴക്കുകൂടും; ഒടുവില്‍ വിജയ്‌ക്കും ശിവാനിക്കും സംഭവിച്ച ദുരന്തം ഇങ്ങനെ…

വാക്കുതർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ടിറങ്ങിയതിനെ തുടർന്ന് 30കാരൻ ആത്മഹത്യ ചെയ്‌തു. ഗാസിയാബാദിലെ വസതിയിലാണ് വിജയിനെ മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ മരണവിവരം അറിഞ്ഞു ഭാര്യയും ആത്മഹത്യ ചെയ്തു. റോഡിൽ ശിവാനി (30) യുടെ മൃതദേഹം കണ്ടതിനെ തുടർന്ന് ആളുകളാണ് ഡൽഹി ജ്യോതി നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
യുവതിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ യുവതിയുടെ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് യുവതിയുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള മകളുണ്ട്. വീട്ടില്‍ വഴക്കും അടിപിടിയും നടന്നപ്പോള്‍ വീട്ടിൽ നിന്ന് ഇറങ്ങിയ ശിവാനി സബോലി ഫടക്കിലെത്തിയപ്പോൾ സഹോദരനെ വിളിച്ചു. സഹോദരൻ വന്ന് കൂട്ടാം എന്ന് പറഞ്ഞ് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ വിജയ് ശിവാനിയെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വിജയ് യുടെ മരണവിവരം അറിഞ്ഞാണ് ശിവാനിയും തൂങ്ങിമരിച്ചത്.
വിജയിൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കും ശിവാനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും മാറ്റി. ദമ്പതികളുടെ ഒരു വയസ്സുള്ള മകളെ വിജയ് യുടെ കുടുംബത്തിന് പോലീസ് കൈമാറി.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here