മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു; ഇളയ കുട്ടിയുടെ നില ഗുരുതരം

കോട്ടയം: പാലാ രാമപുരത്ത് മൂന്നു മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഇളയ കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്. ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് മക്കളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഒന്നര വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയ ജോമോൻ ഒറ്റക്കായിരുന്നു താമസം.

ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. അനന്യ (13), അമേയ (10), അനാമിക (7) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അനാമികയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

ജോമോൻ മുൻപ് ബന്ധുവിന്റെ വീട്ടിൽ ആത്മത്യ ചെയ്യാൻ ശ്രമിച്ചിരുന്നെകിലും പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top