വിവാഹം നടന്നില്ല; തീ കൊളുത്തി മരിച്ചു

അടിമാലി: വിവാഹം നടക്കാത്തതില്‍ മനംനൊന്ത യുവാവ് തീ കൊളുത്തി ആത്മഹത്യചെയ്തു. അടിമാലി പണിക്കന്‍കുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് ജീവനൊടുക്കിയത്. ആത്മഹത്യാശ്രമത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജിനീഷ് സ്വയം തീ കൊളുത്തിയത്. വിവാഹം നടക്കാത്തതിന്റെ സങ്കടത്തില്‍ കയ്യില്‍ കരുതിയ പെട്രോളുമായി അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെയെത്തിയ ജിനീഷ്, ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഉടന്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ജിനീഷിനെ അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ് ജിനീഷിന്റെ ശരീരത്തിലെ തൊലി മുഴുവനും നഷ്ടമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹം നടക്കാത്തതിനാല്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്ന് ജിനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അടിമാലിയില്‍ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്തു വരുകയായിരുന്നു ജിനീഷ്. വീട്ടില്‍ അമ്മയും സഹോദരനുമാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top