കുടുംബാംഗങ്ങളെ കുത്തി; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനും ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. ഡല്‍ഹി മായാപുരി പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അന്‍ഷുമാന്‍ തനേജയാണ് (26) മരിച്ചത്. മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നു തനേജ. വീട്ടിലുള്ളവരെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തനേജയെ ചോദ്യം ചെയ്യുന്നതിനിടെ വെള്ളം ചോദിച്ചു. ഒരു ഉദ്യോഗസ്ഥന്‍ വെള്ളം എടുക്കാന്‍ പോയപ്പോള്‍ അകത്തുണ്ടായിരുന്ന ആളെ തള്ളി മാറ്റിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉയരമുള്ള സ്റ്റേഷന്‍ മതിലില്‍ പിടിച്ചുകയറി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചപ്പോള്‍ വീണ് തലയ്ക്ക് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.

വീട്ടില്‍ ആക്രമണം നടക്കുന്നെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് തനേജയുടെ വീട്ടില്‍ എത്തിയത്. സ്വന്തം കുടുംബാംഗങ്ങളെ തനേജ തന്നെയാണ് കുത്തി പരുക്കേല്‍പ്പിച്ചത്. മാതാപിതാക്കളെയും അമ്മാവനെയുമാണ്‌ യുവാവ് കുത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം യുവാവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top