ഓടുന്ന ബസ്സിൽ നിന്നു യുവാവ് പുറത്തേക്ക് ചാടി; പൊലീസ് ആശുപത്രിയിലാക്കി

തിരുവനന്തപുരം: ശാസ്തമംഗലത്തു ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നു യുവാവ് പുറത്തേക്കു ചാടി. യുവാവിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ബസില്‍ നിന്നും യുവാവ് ചാടുന്നത് കണ്ട് കണ്ടക്ടര്‍ ബസ് നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. മ്യൂസിയം പോലീസ് എത്തി യുവാവിനെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിനുള്ളില്‍ നിന്ന് യുവാവ് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തതായി ആരോപണമുണ്ട്. പെണ്‍കുട്ടികള്‍ എതിര്‍ത്തതോടെയാണ് യുവാവ് ബസില്‍ നിന്നും എടുത്ത് ചാടിയത് എന്നാണ് ബസിലുള്ളവര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. യുവാവിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top